കല്‍പ്പറ്റ : വയനാട് കുറുക്കന് മൂല കാവേരി പൊയിലില്‍ വനഭാഗത്തോട് ചേര്‍ന്ന ജനവാസ മേഖലയില്‍ കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളര്‍ത്തു നായയെ കടുവ പിടിച്ചു. താന്‍ കടുവയെ നേരിട്ട് കണ്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. പ്രദേശത്ത് തിരച്ചില്‍ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയാണെന്ന അനുമാനത്തിലാണ്.
വയനാട്ടില്‍ വീണ്ടും കടുവ? വളര്‍ത്തുനായയെ പിടിച്ചെന്ന് നാട്ടുകാര്‍

