കോഴിക്കോട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കലാ മത്സരങ്ങളോടെ സമാപിച്ചു. ജില്ലയിലെ 13 ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുള്ളവര്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ ചേളന്നൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയില്‍ നിന്നും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ട്രോഫി ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി, സ്റ്റന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്‍ അബൂബക്കര്‍, നദീറ, ഷിയോണ്‍ലാല്‍, ബിഡിയോ ഗിരീഷ്, ജിയോ ലിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

