വയനാട്: വയനാട്ടില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സന്ദര്‍ശിച്ചു. അയല്‍ സംസ്ഥാനങ്ങള്‍ ആധുനിക സംവിധാനങ്ങള്‍ നടപ്പാക്കിയെങ്കിലും കേരളത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലുവര്‍ഷമായി ഒരു കാര്യവും ചെയ്യുന്നില്ല . ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ വനജീവി ആക്രമണം കുറഞ്ഞെന്ന് എഴുതിവച്ചു. ആക്രമണം കൂടിയെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുണ്ട്. ആയിരത്തിലധികം പേര് മരിച്ചു. മലയോര ജനതയുടെ വിധി എന്ന് പറഞ്ഞു ആശ്വസിക്കാം. വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പോലും നടപ്പാക്കുന്നില്ല. മലയോര ജാഥയ്ക്ക് ശേഷം പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിക്കും. എല്ലാ മേഖലയിലുള്ള ആളുകളുമായി കൂടി ആലോചിച്ചാണ് പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കുന്നത്. നിയമസഭയില്‍ എല്ലാ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിട്ടുണ്ട് പരിഹാരം ഉണ്ടാകുന്നില്ല. നാല് അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് നിസ്സംഗതയാണെന്നും സതീശന് ആരോപിച്ചു.

