
മലപ്പുറം പാണ്ടിക്കാടിനടുത്ത് മുസ്ലിം ലീഗ് പ്രവര്ത്തകൻ കുത്തേറ്റ് മരിച്ചു. കീഴാറ്റൂര്‍ ഓറവുംപുറത്ത് ആര്യാടന് വീട്ടില്‍ മുഹമ്മദ് സമീര്‍ (26)ആണ് മരിച്ചത്.
ആക്രമണത്തിൽ സമീറിന്റെ ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം.

