തമിഴ്നാട്ടില്‍ അതിശക്തമായ മഴ. ചെന്നൈ അടക്കം സംസ്ഥാനത്തെ 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും മഴ മുന്നറിയിപ്പ് ഉണ്ട്. അതിശക്തമായ മഴ തമിഴ്നാട്ടില്‍ തുടരുന്നതിനാല്‍ ഇന്ന് 8 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പ്പേട്ട്, മയിലാടുതുറൈ, പുതുചേരിയിലെ കാരയ്ക്കല്‍, കടലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍ ജില്ലകളിലാണ് അവധി.
മഴ ശക്തമായതോടെ തമിഴ്നാട്ടില്‍ നിന്നുള്ള വിമാന സര്‍വീസുകളും പ്രതിസന്ധിയിലാണ്. നിരവധി വിമാനങ്ങള്‍ വൈകുകയോ റദ്ധാക്കുകയോ ചെയ്തിട്ടുണ്ട്. മയിലാട്തുറെ അടക്കമുള്ള മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.