Kerala kerala

മകള്‍ നേരിട്ടത് ക്രൂര മര്‍ദനം; ഹൈക്കോടതി ഉത്തരവ് പുനഃ പരിശോധിക്കണം; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയുടെ പിതാവ്

കൊച്ചി: പന്തിരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഹൈക്കോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് . മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണ്. മര്‍ദനം സംബന്ധിച്ച് മകള്‍ നേരത്തെയിട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. രാഹുല്‍ സൈക്കോപാത്താണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

”ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന് പരിക്കുണ്ട്. രാഹുല്‍ തലയ്ക്ക് ഇടിച്ചെന്ന് അവള്‍ പറഞ്ഞു. ഞങ്ങള്‍ ചെന്നതിന് ശേഷമാണ് സിടി സ്‌കാനെടുത്തതും എക്‌സറേ എടുത്തതും. കേസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ ഇന്നലെ വരെ മോശമായിരുന്ന ഒരാള്‍ നന്നായി ജീവിക്കുകയാണെങ്കില്‍ ജീവിച്ചോട്ടെ എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. മകള്‍ പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഇനി അവന്റെയൊപ്പം ഒരിക്കല്‍ പോലും മകള്‍ തയ്യാറല്ല. കാരണം അവള്‍ക്കൊരു അബദ്ധം പറ്റി. അവന്റെ ഭീഷണികൊണ്ടാണ് അവള്‍ നേരത്തെ അങ്ങനെ പറഞ്ഞത്. അതില്‍ ദുഃഖമുണ്ട്” പിതാവ് കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിക്ക് വീണ്ടും മര്‍ദനമേറ്റതില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍തൃപീഡനത്തിനും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!