കഴിഞ്ഞ ദിവസം മമ്മൂട്ടി നായകനായി എത്തുന്ന ‘ടര്‍ബോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്ലാക് ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടി ആയിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്.പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ ആരാധകര്‍ അതേറ്റെടുത്തു. ടര്‍ബോയുടെ ഫസ്റ്റ് ലുക്കിനെ കുറിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
‘ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്. സിനിമ ബിഗ് സ്‌ക്രീനില്‍ കാണുന്നതിനായി കാത്തിരിക്കാനാവില്ല. ടര്‍ബോയുടെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും അറിയിക്കുന്നു’, എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്. ഒപ്പം ടര്‍ബോ ഫസ്റ്റ് ലുക്കും പങ്കുവച്ചിട്ടുണ്ട്.

