National

വഴക്കിനിടെ ഭര്‍ത്താവിന്റെ ചെവി ഭാര്യ കടിച്ചെടുത്തു; യുവാവ് ശസ്ത്രക്രിയക്ക് വിധേയനായി; സ്ത്രീക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സുല്‍ത്താന്‍പുരി ഏരിയയില്‍ വഴക്കിനിടെ ഭര്‍ത്താവിന്റെ ചെവി ഭാര്യ കടിച്ചെടുത്തു. 45കാരനായ ഭര്‍ത്താവിന്റെ വലതുചെവിയാണ് മുറിഞ്ഞത്. ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ സ്ത്രീക്കെതിരെ കേസെടുത്തു. നവംബര്‍ 20നായിരുന്നു സംഭവം.

‘രാവിലെ മാലിന്യം കൊണ്ടിടാന്‍ പുറത്തുപോകുമ്പോള്‍ വീട് വൃത്തിയാക്കണമെന്ന് ഭാര്യയോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. തിരിച്ചെത്തിയപ്പോള്‍ മുതല്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഭാര്യ വഴക്ക് ആരംഭിച്ചു. അവള്‍ മര്‍ദിക്കാന്‍ വരെ ശ്രമിച്ചു. അത് ഞാന്‍ തടഞ്ഞു. ഇതോടെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ ഒരുങ്ങവെ പിന്നില്‍ നിന്നും പിടിച്ച് ചെവി കടിച്ച് പറിക്കുകയായിരുന്നു. ഇതുകണ്ട മകനാണ് ആശുപത്രിയിലെത്തിച്ചത്’ -ഭര്‍ത്താവ് പറയുന്നു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!