International News

ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങും; ട്രംപ്

Donald Trump News | Today's latest from Al Jazeera

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരസ്യവെളിപ്പെടുത്തലുമായി ട്രംപ്. ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് അദ്ദേഹം. ഇതാദ്യമായാണ് പരസ്യമായി ട്രംപ് ഇത്തരത്തിലൊരു പ്രസ്താവന നടത്തുന്നത്. നേരത്തെ തെരഞ്ഞടുപ്പില്‍ കൃത്രിമം നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നുമായിരുന്നു നിലപാട്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിചിത്ര വാദങ്ങളായിരുന്നു ട്രമ്പിന്റെത് നിയമനടപടികളിലേക്ക് കടയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബൈഡന്റെ വിജയം ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ‘ തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കും അതിറായാം എന്ന് ട്രംപ് മറുപടി പറഞ്ഞത്. ഇനി ബൈഡനെ വിജയിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അവര് തെറ്റാണ് ചെയ്യുന്നതെന്നും അക്കാര്യം സമ്മതിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ട്രംപ് പറഞ്ഞു.യുഎസിലെ തെരഞ്ഞെടുപ്പ് നടത്തിപ്പ്‌ ഒരു മൂന്നാംലോക രാജ്യം പോലെയെന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഡിസംബര്‍ 14നാണ് ഇലക്ടറല്‍ കോളജ് ചേര്‍ന്ന് പുതിയ പ്രസിഡന്റ് സംബന്ധിച്ച പ്രഖ്യാപനം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!