കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജിമുപ്രമ്മലിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മാനസീകമായി പീഡിപ്പിക്കുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവദാസന്‍നായരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുന്ദമംഗലം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവം 7ന് പരാതി നല്‍കിയിട്ടും ഇന്നേവരെ അറസ്റ്റ് ചെയ്യുകയോ കാര്യമായ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നും പ്രതികളെ രക്ഷിക്കുവാന്‍ ഒത്താശ നല്‍കുന്ന പോലീസ് അധികാരികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനുള്ള നടപടികള്‍ക്കൊരുങ്ങുകയാണെന്നും അറിയിച്ചു. ജില്ലാ പ്രസിഡണ്ട് കെപിശേഖരന്‍, ജില്ലാ മഹിളാസമാജം ട്രഷറര്‍ വിലാസിനി, സംസ്ഥാനകമ്മറ്റിഅംഗം ടികെ അറമുഖന്‍, ജില്ലാ കമ്മറ്റി ചെയര്‍മാന്‍ കെദാസന്‍, ജില്ലാ വൈസ്പ്രസിഡണ്ട് പുനത്തില്‍വേലായുധന്‍, ജില്ലാസെക്രട്ടറി ഭരതരാജ്, മഹിളാ സമിതി ജില്ലാ പ്രസിഡണ്ട് രജിത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.