കുന്ദമംഗലം: കലോത്സവത്തിലെ ജില്ല തല മത്സരത്തില്‍ ഒരു ശതമാനത്തിന്റെ പേരില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നല്‍കിയ അപ്പീല്‍ ഹിയറിംഗ് പരിഗണനക്കെടുത്തില്ലെന്ന് രക്ഷിതാവിന്റെ പരാതി. ഫാത്തിമഹന എന്ന കുട്ടിക്കാണ് അറബിക്ക് ഗ്രൂപ്പ് സോങില്‍ സബ് ജില്ലയില്‍ഒന്നാം സ്ഥാനം നേടുകയും തുടര്‍ന്ന് ജില്ലയില്‍ ഒരു ശതമാനത്തിന്റെ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം നഷ്ടമാവുകയും ചെയ്തത്. തുടര്‍ന്ന് വിധിക്കെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അപ്പീല്‍ തള്ളിയതായും പരിഗണിച്ചില്ലെന്നും രക്ഷിതാവ് കണിയാറക്കല്‍ മൊയ്തീന്‍കോയ പറഞ്ഞു. ഡി.ഡിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഹിയറിംങ്ങില്‍ വിവേചനമാണ് കാണിച്ചിട്ടുള്ളതെന്നും ഏകപക്ഷീയമായ തീരുമാനണിതെന്നും ലോകായുക്തില്‍ നല്‍കിയ പരാതിയില്‍ മൊയതീന്‍കോയ പറയുന്നു. അറബി, ഉര്‍ദു മത്സരങ്ങളില്‍ പങ്കെടുത്ത് ഹിയറിംഗിനെത്തിയ കുട്ടികളോട് അതിനെ സംബദ്ധിപ്പ ചോദ്യങ്ങളോ അത് അവതരിപ്പിച്ച് കാണിക്കാനുള്ള അവസരമോ നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ അത്തരം യാതൊരു വിവേചനവും ആരോടും കാണിച്ചിട്ടില്ലെന്നും അറബി ഉര്‍ദു എന്ന രീതിയില്‍ അല്ല മത്സരങ്ങളെ കാണുന്നത് നമുക്ക് എല്ലാ കുട്ടികളെയും മത്സാ രാര്‍ത്തികളെയും ഒരേ പോലെ മാത്രമെ കാണാന്‍ കഴിയൂ ആരോപിക്കുന്ന കാര്യങ്ങള്‍മനസ്സില്‍ പോലും ചിന്തിക്കാത്തതാണ്. പുതിയ മാന്വല്‍ അനുസരിച്ച് കുട്ടികളെ കേള്‍ക്കെണ്ടതില്ല എന്നാല്‍ അതും ചെയ്തിട്ടുണ്ട് ഒബ്‌സര്‍വര്‍ അടക്കം ഇരുന്നാണ് തീര്‍പ്പ് കല്‍പിച്ചതെന്ന് വിദ്യാഭ്യാസ ടെപ്യൂട്ടി ഡയറക്ടര്‍ മിനി പറഞ്ഞു.

