തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടിയം സ്വദേശി ബൈജു, പരവൂര്‍ സ്വദേശി ജിക്കോ ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മംഗലാപുരത്ത് ഒപ്റ്റിക്കല്‍ കേബിള്‍ ജോലിക്കായി വന്നവരാണ്. ജിക്കോ ഷാജി പരവൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ട ആളാണ്.പീഡനത്തില്‍ പുറമേ എസ് എസ് ടി നിയമപ്രകാരവും പോലീസ് കേസെടുത്തു.
ഇന്നലെയാണ് മംഗലാപുരത്ത് 20 കാരി പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു.