National News

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം പിടികൂടി; പോലീസില്‍ നിന്നും തട്ടിപ്പറിച്ചോടി പ്രവര്‍ത്തകര്‍

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം പിടികൂടി; തട്ടിപ്പറിച്ചോടി പ്രവര്‍ത്തകര്‍

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. തെലങ്കാന ദുബ്ബക്ക ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ബന്ധുവീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. പുറത്തിറങ്ങിയ പോലീസുകാരില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പണം തട്ടിപ്പറിച്ചോടുകയായിരുന്നു.

12.80 ലക്ഷം രൂപയാണ് പ്രവര്‍ത്തകര്‍ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി തുകയായ 5.87,000 ലക്ഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രവര്‍ത്തകര്‍ പണവുമായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ടിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള പണമാണിതെന്നാണ് പോലീസിന്റെ സംശയം. വിഷയത്തില്‍ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

ബി.ജെ.പി പ്രാദേശിക നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നുവെന്നും പ്രചരണത്തില്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്നും സംഭവത്തില്‍ രഘുനന്ദന്‍ റാവു പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!