കുന്ദമംഗലം : വൃദ്ധസദനങ്ങള്‍ കൂടിവരുന്ന കാലഘട്ടത്തില്‍ കുടുംബ സംഗമങ്ങളുടെ പ്രസക്തി വര്‍ധിച്ചു വരികയാണെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ നിത്യ ബിജുകുമാര്‍ പറഞ്ഞു. നടുവിലശ്ശേരി കുടുംബ സംഗമം നടവയല്‍ നരസി റിവര്‍ സ്റ്റേയില്‍ ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ശേഷം ശോഷിച്ചുപോയ വയനാട് ടൂറിസം മേഖലയെ പൂര്‍വ സ്ഥിതിയില്‍ എത്തിക്കുവാന്‍ ആളുകള്‍ കുടുംബ സമേതം വയനാട് സന്ദര്‍ശിക്കണമെന്നും കുടുംബ സംഗമം വയനാട്ടില്‍ സംഘടിപ്പിച്ചത് പ്രശംസാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നക്കുട്ടി ജോസ് മുഖ്യാതിഥിയായിരുന്നു. കുടുംബ സംഗമം കോ-ഓര്‍ഡിനേറ്റര്‍ എന്‍. ദാനിഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ എന്‍. റഷീദ്, എന്‍. ലുഖ്മാന്‍, മുതിര്‍ന്ന അംഗം ആമിന, കണ്‍വീനര്‍ എന്‍. ഇല്‍യാസ് എന്നിവര്‍ സംസാരിച്ചു. നിത്യ ബിജുകുമാര്‍, അന്നക്കുട്ടി ജോസ് എന്നിവര്‍ക്ക് എന്‍. റഷീദ്, എന്‍. ലുഖ്മാന്‍ ഉപഹാരം നല്‍കി. എന്‍. സാദിഖ്, മുനീറ മായനാട്, എന്‍.ബുഷൈര്‍, അന്‍ഹാര്‍, ആദില്‍, ഹിബ, നിയ ബഷീര്‍, നിദ സാദിഖ്, നൂറ റായിദ്, ജസ്‌റ മുറമ്പാത്തി എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ റുബീന ബഷീര്‍ സ്വാഗതവും അസി. കണ്‍വീനര്‍ റഹീമ ഷെറിന്‍ നന്ദിയും പറഞ്ഞു.