കടലുണ്ടി പനക്കതൊടി മുട്ടുംപുറത്ത് ഹൗസിലെ അൻഷാറിനെ (34) 2023 ജനുവരി 27 വൈകീട്ട് നാല് മണി മുതൽ കാണാതായതായി ഭാര്യ ഫറോക്ക് പോലീസിൽ പരാതി നൽകി. കടലുണ്ടി മുട്ടുംപുറത്തെ വീട്ടിൽ നിന്ന് പോയതിൽപിന്നെ തിരിച്ചെത്തിയിട്ടില്ലെന്നാണ് പരാതി. ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. ഉയരം 174 സെ.മീ, വെളുത്ത നിറം. വിവരം ലഭിക്കുന്നവർ അറിയിക്കുക: ഫറോക്ക് പോലീസ് സ്റ്റേഷൻ: 0495 2482230, ഇൻസ്‌പെക്ടർ: 9497947231, എസ്‌ഐ: 9497922627