ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ബാലുശ്ശേരി കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.സ്‌കൂള്‍ ക്യാന്റീനില്‍ വച്ചായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ കാന്റീനില്‍ വെച്ചാണ് സംഭവം നടന്നത്.സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി അംഗമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്.സംഭവത്തില്‍ സജിക്കെതിരെ കേസ് എടുത്തതായി ബാലുശേരി പൊലീസ് അറിയിച്ചു.