തിരുവനന്തപുരം: അവഗണിക്കപ്പെട്ടു എന്ന് പറയുന്നവരെയെല്ലാം പാര്‍ട്ടി പരിഗണിക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനാക്കിയതില്‍ അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ബി.ജെ.പി ദേശീയഭാരവാഹികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടംപിടിക്കാത്തത് ചര്‍ച്ചയായിരുന്നു. കേരളത്തില്‍ തദ്ദേശസ്വംയഭരണ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ പാര്‍ട്ടിയില്‍ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളാരും ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.