മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. തുടര്‍ച്ചയായി എട്ടാം തവണയാണ് ഈ നേട്ടം. 3.8 ലക്ഷം കോടിയാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ എട്ടാം സ്ഥാനത്തുമാണ് അംബാനി. ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറുണ്‍ പുറത്തിറക്കിയ രാജ്യത്തെ സമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
ഇന്ത്യയില്‍ അംബാനിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് 1.5 ലക്ഷം കോടി ആസ്തിയുമായി എസ്.പി ഹിന്ദുജയും കുടുംബവുമാണ് ഉള്ളത്. മൂന്നാം സ്ഥാനം വിപ്രോ സ്ഥാപകന്‍ അസിം പ്രേംജിയാണ്. 1.2 ലക്ഷം കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി.

