Kerala kerala

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ വിപണന മേള ആരംഭിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് തുടക്കമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായിഒരുക്കിയ വിപണനമേള നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ സത്യന്‍ അധ്യക്ഷത വഹിച്ചു.

സെപ്റ്റംബര്‍ മൂന്ന് വരെ നീളുന്ന മേളയില്‍ വിവിധ ദിവസങ്ങളിലായി ഭിന്നശേഷി സര്‍ഗോത്സവം, ഘോഷയാത്ര, നാടന്‍പാട്ട്, സിനിമകള്‍, കുടുംബശ്രീ, അംഗന്‍വാടി, ആശ വര്‍ക്കര്‍, ഹരിത കര്‍മസേന അംഗങ്ങളുടെ കലാപരിപാടികള്‍, ബാലസഭ, ഏകദിന ശില്പശാല, ഗസല്‍, അംഗന്‍വാടി കലോത്സവം,ഇശല്‍, സുംബാ നൃത്തം, വയോജന സംഗമം, നാടകം( ലക്ഷ്മണ രേഖ), ജനപ്രതിതിനിധി സംഗമം, സ്റ്റാഫ്, കൗണ്‍സില്‍ കലാപരിപാടികള്‍, ജാനു തമാശ, ഓള്‍ഡ് ഈസ് ഗോള്‍ഡ് (ജയചന്ദ്രന്‍ പാട്ടുകള്‍) എന്നിവ നടക്കും.

ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ ഷിജു, കെ എ ഇന്ദിര, നിജില പറവക്കൊടി, കൗണ്‍സിലര്‍ വത്സരാജ് കേളോത്ത്, ശശി കോട്ടില്‍, മെമ്പര്‍ സെക്രട്ടറി വി രമിത, സിഡിഎസ് അധ്യക്ഷരായ എം പി ഇന്ദുലേഖ, കെ കെ വിബിന തുടങ്ങിയവര്‍ സംസാരിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!