കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടി.വി എക്സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ കസ്റ്റംസിന് മുന്പില് ഹാജരായി. കസ്റ്റംസ് ചോദ്യം ചെയ്യുന്നു.രാവിലെയോടെയാണ് അനില്‍ നമ്പ്യാര്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.
ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം കസ്റ്റംസിന് മൊഴി നൽകാനായി എത്തിയത്. ഈ ഫോണ്‍ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.