വെങ്ങളം മുതല്‍ തൊണ്ടയാട് വരെയുള്ള ഹൈവേയില്‍ പരമാവധി വേഗത ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ മണിക്കൂറില്‍ 35 കിലോമീറ്ററാക്കി പരിമിതപ്പെടുത്തിയതായി ഹൈവേ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് പാതയില്‍ കുഴികള്‍ ഉണ്ടായതും പ്രതലത്തില്‍ ടാറിംഗ് ഇളകിയതിനെ തുടര്‍ന്നും അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിയത്.