ശുചിത്വമാലിന്യസംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യുമെന്റേഷന്‍ – മത്സരം സംഘടിപ്പിക്കുന്നു ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിലെ ജില്ലയിലെ മികച്ച മാതൃകകള്‍ വീഡിയോ ഡോക്യൂമെന്റ് ചെയ്യുന്നതിന് ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, പ്രസ്തുത രംഗത്തെ മറ്റു പ്രൊഫഷണലകുള്‍ എന്നിവര്‍ക്കിടയില്‍ ശുചിത്വമിഷന്‍ ഒരു മത്സരം സംഘടിപ്പിക്കുന്നു. മികച്ച ഡോക്യൂമെന്ററികള്‍ക്ക് നിര്‍മ്മാണ ചെലവും (മാനദണ്ഡങ്ങള്‍ക്ക് വിധേയമായി) അവാര്‍ഡും നല്‍കും. താല്‍പര്യമുളളവര്‍ ജില്ലാ ശുചിത്വമിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. എന്‍ട്രികള്‍ സെപ്തംബര്‍ 20 വരെ സ്വീകരിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ – 0495 2370655.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കായി പരിശീലന പരിപാടി
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലും ബൂത്ത് പുനക്രമീകരണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആഗസ്റ്റ് 29, 30, 31 തിയ്യതികളില്‍ സിവില്‍ സ്‌റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് പരിപാടി നടത്തുക. എലത്തൂര്‍ മണ്ഡലം 29 ന് രാവിലെ 11 മുതല്‍ 12.30 വരെ, കോഴിക്കോട് നോര്‍ത്ത് 29 ന് ഉച്ചക്ക് 2.30 മുതല്‍ നാല് വരെ, കോഴിക്കോട് സൗത്ത് 30 ന് രാവിലെ 11 മുതല്‍ 12.30 വരെ. ബേപ്പൂര്‍ 30 ന് ഉച്ചക്ക് 2.30 മുതല്‍ നാല് വരെ, കുന്ദമംഗലം 31 ന് രാവിലെ 11 മുതല്‍ 12.30 വരെ. മുന്‍പ് പരിശീലനം ലഭിച്ചിട്ടില്ലാത്തതും പുതുതായി വരുന്നതുമായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ആഗസ്റ്റ് 31 ന് ഉച്ചക്ക് മൂന്ന് മണിക്ക് പ്രത്.യേക പരിശീലനം നല്‍കും. മുഴുവന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറായ കോഴിക്കോട് തഹസില്‍ദാര്‍ ഇ.അനിതകുമാരി അറിയിച്ചു.
കുടിശ്ശിക അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി അദാലത്ത്
തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ഓഫീസിലെ കുടിശ്ശിക അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 29 ന് 10 മണിക്ക് നടക്കാവ് ചക്കോരത്തുകുളം ഭവന നിര്‍മ്മാണ ബോര്‍ഡ് ഓഫീസില്‍് ജില്ലാതല അദാലത്ത് നടത്തുന്നു. 2017 ജനുവരി ഒന്നിന് മുന്‍പ് ആനുകൂല്യ അപേക്ഷകള്‍ സമര്‍പ്പിക്കുകയും നാളിതുവരെ ലഭിക്കാതിരിക്കുകയും ചെയ്ത അപേക്ഷകര്‍ അപേക്ഷ രശീതി, നാളിതുവരെയുള്ള ബാങ്ക് ഇടപാടുകള്‍ പതിപ്പിച്ച ബാങ്ക് പാസ്സ് ബുക്ക് പകര്‍പ്പ്, ക്ഷേമനിധി പാസ്സ്ബുക്ക്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം അന്നേദിവസം അദാലത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ബ്ലോക്ക്തല അവലോകന യോഗങ്ങള്‍ സെപ്തംബര്‍ മൂന്ന്, നാല് തിയതികളില്‍2019-20 വര്‍ഷത്തെ ബ്ലോക്ക്തല അവലോകന യോഗങ്ങള്‍ സെപ്തംബര്‍ മൂന്ന്, നാല് തിയതികളില്‍ വിവിധ ബ്ലോക്കുകളില്‍ നടക്കും. ബ്ലോക്ക്പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളും പങ്കെടുക്കുന്ന യോഗം ഡിപിസി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ ഡിപിസി അംഗങ്ങള്‍, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചേരുക. തിയതി, സമയം, ബ്ലോക്ക്, വേദി എന്ന ക്രമത്തില്‍. സെപ്തംബര്‍ മൂന്നിന് രാവിലെ 10.30ന് ചേളന്നൂര്‍ ബ്ലോക്ക്- ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്ഹാള്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്ഹാള്‍. ഉച്ചക്ക് 2 മണിക്ക്- കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്ഹാള്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്ഹാള്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്ഹാള്‍.
സെപ്തംബര്‍ നാലിന് രാവിലെ 10.30ന് ബാലുശേരി ബ്ലോക്ക് പഞ്ചായത്ത്- ബാലുശേരി ഗ്രാമപഞ്ചായത്തഹാള്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്ഹാള്‍. ഉച്ചക്ക് 2 മണിക്ക്-കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്-ഒളവണ്ണ ഗ്രമപഞ്ചായത്ത്ഹാള്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്-പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാള്‍, വടകര ബ്ലോക്ക് പഞ്ചായത്ത്-വടകര ബ്ലോക്ക് പഞ്ചായത്ത്ഹാള്‍. കുന്നമംഗലം, മേലടി ബ്ലോക്കുകളിലെ അവലോകനയോഗങ്ങള്‍ പിന്നീട് നടത്തുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
![](https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif)