കോഴിക്കോട് : താമരശ്ശേരി കുടുക്കിലുമ്മാരത്ത് ജോലിക്കായി എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളുമായി സമ്പർക്കം പുലർത്തിയ ആളുകളിൽ നടന്ന പരിശോധനയിൽ ബേപ്പൂർ സ്വദേശികളായ രണ്ടു പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ചുങ്കം ഭാഗത്തുള്ള 4 പേർക്ക് ഫലം നഗറ്റീവ് ആണെങ്കിലും ഇവരടക്കം മറ്റുള്ളവരോട് 14 ദിവസം കോറൻ്റൈനിൽ നിൽക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
അമ്പായത്തോടിൽ കോവിഡ് ബാധ സ്ഥിരീകരിച്ചയാളുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരുടേയും പരിശോധനാഫലം നഗറ്റീവാണ്.( ടി. ന്യൂസ് വാർത്ത)
നിലവിൽ വിദേശത്ത് നിന്നുമെത്തിയ രണ്ടു പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.ഇവർ രണ്ടു പേരും കോവിഡ് കെയർ സെൻ്ററിലാണ്.