എറണാകുളം : സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊച്ചി കിഴക്കമ്പലം അമ്പലപ്പടി സ്വദേശി അബൂബക്കർ (72) മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്.
ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണി, ഇടുക്കി സ്വദേശി വിജയന്‍ എന്നിവരാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച മറ്റുള്ളവര്‍. പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.