കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരുന്ന സാഹചര്യത്തിൽ. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ കണ്ടയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും,പയ്യോളി മുനിസിപാലിറ്റിയിലെ 30,32 ,33 ,34 ,35, 36, 2 എന്നീ ഡിവിഷനുകളും ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 പരതപൊയി, 7 ഏരി മല എന്നിവയുമാണ് പുതുതായി ചേർത്ത് കണ്ടയിൻമെൻ്റ് സോണുകൾ. കോഴിക്കോട് ജില്ലാ കളക്ടർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി
കോഴിക്കോട് ജില്ലയിൽ കണ്ടെയിന്‍മെന്‍റ് സോണായി നേരത്തെപ്രഖ്യാപിച്ച വാർഡുകൾ ഇവയാണ്
കായക്കൊടി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും
ചേളന്നൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 7 – പള്ളിപ്പൊയിൽ
കടലുണ്ടി ഗ്രാമപഞ്ചായത്ത്
വാർഡ് 20 – കപ്പലങ്ങാടി
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
വാർഡ് 7 – ഓമശ്ശേരി ടൗൺ
മരുതോങ്കര ഗ്രാമപഞ്ചായത്ത്
വാർഡ് 2 – പൈക്കാട്ടുമൽ
ഒഞ്ചിയം ഗ്രാമപഞ്ചായത്ത്
വാർഡ് 14 – കേളുബസാർ
കുന്ദമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ് 21 – കാരന്തൂർ നോർത്ത്
കോഴിക്കോട് കോർപ്പറേഷൻ
വാർഡ് 13 – സിവിൽ സ്റ്റേഷൻ
വാർഡ് 66 – വെള്ളയിൽ
വാർഡ് 47 – ബേപ്പൂർ പോർട്ട്

