രാജസ്ഥാൻ: രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസ്. 18 വിമത എംഎൽഎമാരെയും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും അയോഗ്യരാക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി സ്പീക്കർ പിൻവലിച്ചു. ഇന്ന് വാദം പുനരാരംഭിക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചത് അപ്രതീക്ഷിതമായ മാറ്റമായി മാറിയിരിക്കുകയാണ്.
നേരത്തെ ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭരണഘടന പ്രകാരം സ്പീക്കറുടെ അധികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ഉന്നയിച്ചാണ് സുപ്രീംകോടതിയിൽ ഹർജി സംറപ്പിച്ചത് എന്നാൽ ഇന്നത് സ്‌പീക്കർ സി.പി ജോഷി പിൻവലിക്കുകയായിരുന്നു.
സ്പീക്കറുടെ അയോഗ്യതാ നോട്ടീസിനെ ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് വിഭാഗം സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് ജൂലൈ 24 വരെ ഹൈക്കോടതി മാറ്റിവച്ചിരുന്നു. വിമത എംഎൽഎമാർക്ക് നോട്ടീസിന് മറുപടി നൽകാൻ കാലാവധി നീട്ടണമെന്നും കോടതി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു