ഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറച്ചു. നേരത്തെ 12 ശതമാനമായിരുന്നു. ഇലക്ട്രിക് വാഹന വില്‍പന പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര ധനമന്ത്രി മന്ത്രി നിര്‍മലാ സീതാറാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തത്.
ഇലക്ട്രിക് വാഹന ചാര്‍ജറിനുള്ള ജിഎസ്ടിയും അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും.