Kerala News

മാവോയിസ്റ്റ്​ വേട്ടയിൽ കുറ്റബോധമില്ല; ലോക്​നാഥ്​ ബെഹ്​റ

ബി.ജെ.പിയുടെ ആളാണെന്ന ആരോപണത്തോട്​ പ്രതികരിക്കാനില്ല. സ്വർണക്കടത്ത്​ തടയാൻ മഹാരാഷ്​ട്രയുടെ മാതൃകയിൽ പുതിയ നിയമം കൊണ്ടു വരും. ഇതുസംബന്ധിച്ച്​ സർക്കാറിന്​ ശിപാർശ നൽകി. വിസ്​മയ കേസ്​ കേരള മനസാക്ഷിയെ ഞെട്ടിച്ചു. സ്​ത്രീ സുരക്ഷ പൊലീസ്​ സിലബസിൽ ഉൾപ്പെടുത്തുമെന്നും ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു.

മാവോയിസ്റ്റ്​ വേട്ടയിൽ കുറ്റബോധമില്ലെന്ന്​ ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു. ഡി.ജി.പി സ്ഥാനം ഒഴിയുന്നതിന്​ മുമ്പ്​ നൽകിയ അഭിമുഖത്തിലാണ്​ പരാമർശം.

സ്വന്തം കർത്തവ്യം മാത്രമാണ്​ ചെയ്​തത്​. സംരക്ഷിത വനത്തിൽ യൂണിഫോമിട്ട്​ വരുന്നവർ നിരപരാധികളല്ല. ഇവർക്ക്​ നിരുപാധികം കീഴടങ്ങാൻ അവസരം നൽകിയിരുന്നു. കേരളത്തിൽ ഐ.എസിന്‍റെ റിക്രൂട്ടിങ്​ ഉണ്ടെന്നും ഡി.ജി.പി പറഞ്ഞു. കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ്​ ലക്ഷ്യമായി മാറുന്നു. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണ്​​. സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന്​ പറയുന്നില്ല. വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയവൽക്കരിക്കുകയാണ്​ ലക്ഷ്യം. പല ശ്രമങ്ങളുടെ ഭാഗമായി ആശങ്കകൾ ഇപ്പോൾ കുറഞ്ഞു വരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!