Kerala News

പാർട്ടി പ്രവർത്തകർക്ക് അച്ചടക്കം സൈബർ ഇടങ്ങളിലും ബാധകം; എ വിജയരാഘവന്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകമാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. രാമനാട്ടുകാര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ സിപിഐഎം പങ്ക് വലിയ വിവാദമാവുന്നതിനിടെയാണ് വിജയരാഘവന്റെ പ്രതികരണം

തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും
പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജയരാഘവന്‍ കൂട്ടിചേര്‍ത്തു..

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകമാണ്. സൈബര്‍ ഇടങ്ങളില്‍ എങ്ങനെ ഇടപെടണം എന്നതിന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപി ഐഎമ്മുമായി ബന്ധമുള്ളവരല്ല പ്രതികളായവര്‍. അവര്‍ക്ക് ഡി വൈ എഫ് ഐ ബന്ധം അറിഞ്ഞപ്പോള്‍ തന്നെ മാറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നിലപാട് സ്വീകരിക്കുകയെന്നതാണ് പാര്‍ട്ടി സമീപനമെന്നും വിജയരാഘവന്‍ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!