ഇന്ധന വില കുറയാത്തതിൽ പ്രതിഷേധങ്ങൾ തുടരുമ്പോൾ അത് വക വെക്കാതെ രാജ്യത്ത് തുടര്‍ച്ചയായ ഇരുപത്തിയൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ് . പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിപ്പിചിരിക്കുന്നത്.
നിലവിൽ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 10.45 രൂപയുമാണ് വര്‍ധിചിരിക്കുന്നത് .
ജൂണ്‍ 7 മുതൽ വില വർധനവ് ആരംഭിച്ചു. ഇത്രയും ദിവസങ്ങളിൽ ഉള്ള വർധനവ് പൊതു ജനങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടും എണ്ണക്കമ്പനികൾ ഇതിൽ നിന്നും പിന്മാറാൻ തയ്യാറായിട്ടില്ല. ക്രൂഡോയിലിന് വില കുറഞ്ഞിട്ടും കുറയാത്തതിൽ പ്രതിഷേധം ശക്തമെങ്കിലും വില വർധനവിൽ മാറ്റമില്ല

