കിഴക്കോത്ത് :കിഴക്കോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബേങ്ക് പരിധിയില്‍ പെട്ട പന്ത്രണ്ടോളം അംഗനവാടിയിലായി ഇരുനൂറോളം പിഞ്ചുകുട്ടികള്‍ക്ക് വര്‍ണ്ണക്കുടകള്‍ വിതരണം ചെയ്തു. മറിവീട്ടില്‍ താഴം അംഗനവാടിയില്‍ വെച്ച് ബാങ്ക് പ്രസിഡണ്ട് സി.എം ഖാലിദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് വിവിധ അംഗനവാടികളിലായി നടന്ന പരിപാടികളില്‍ ബേങ്ക് ഡയറക്ടര്‍മാരായ നൗഷാദ് പന്നൂര്‍, സുബൈര്‍ കച്ചേരിമുക്ക് , ശ്രീജിത്ത് മറിവീട്ടില്‍ താഴം, ഉമ്മര്‍ കണ്ടിയില്‍ , സുഹറ , ജസീല, ശ്യാമള , ബേങ്ക് സെക്രട്ടറി എംഎം അബ്ദുറഹിമാന്‍ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.പി. നഫീസ, വാര്‍ഡ് മെംബര്‍മാരായ സി കെ ജമീല ടീച്ചര്‍ , സിജി ഒരലക്കോട്ട് , വികസന സമിതി അംഗങ്ങളായ സി.മുഹമ്മദലി മാസ്റ്റര്‍ , വി.പി.അഷ്‌റഫ് , ഭാസ്‌കരന്‍ മാസ്റ്റര്‍ , സിദ്ധീഖ് മലബാരി, കെ കെ എച്ച് അബദുറഹിമാന്‍ , അബു മാസ്റ്റര്‍, അബ്ദുറഹിമാന്‍ മാസ്റ്റര്‍, അംഗനവാടി ടീച്ചേര്‍സ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.