Kerala kerala Local

കോഴിക്കോടും ആലുവയിലും റെയില്‍വെ ട്രാക്കില്‍ മരം വീണു, ഗതാഗതം തടസ്സപ്പെട്ടത് 6 മണിക്കൂറോളം

കോഴിക്കോട്: കോഴിക്കോടും ആലുവയിലും റെയില്‍വെ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയില്‍വേ ട്രാക്കിന് മുകളില്‍ മരങ്ങളും വീടുകളുടെ മേല്‍ക്കൂരയും തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടത് ആറു മണിക്കൂറിലേറെയാണ്. മൂന്ന് വന്‍ മരങ്ങളും പത്തോളം വീടുകളുടെ മേല്‍ക്കൂരയും ആണ് തകര്‍ന്ന് പാലത്തില്‍ പതിച്ചത്. അപകടത്തെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകി.

ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും മൂന്നും നാലും മണിക്കൂര്‍ വൈകി ഓടുകയാണ്. രാത്രി 12. 50ന് ഷൊര്‍ണുരില്‍ എത്തേണ്ട മംഗലാപുരം – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് എത്തിയത് പുലര്‍ച്ചെ 5.45 ഓടെയാണ്.

എറണാകുളം അമ്പാട്ട് കാവില്‍ മെട്രോ സ്റ്റേഷന്‍ സമീപം റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് നാല് മണിക്കൂര്‍ സമയം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ട്രാക്കിന് സമീപത്തുള്ള ആല്‍മരം മറിഞ്ഞ് വീണത്. രണ്ട് ട്രാക്കിലെ ഇലക്ട്രിക്ക് ലൈനിലേക്കാണ് മരം വിണത്. റെയില്‍വേയും ഫയര്‍ഫോഴ്‌സും നാട്ടുകാരും തടസം മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തി. നിരവധി ട്രെയിനുകളുടെ ഷെഡ്യൂള്‍ പുനക്രമീകരിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!