ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മാന്‍ ഗില്ലിനെ പ്രശംസിച്ച് നടന്‍ പൃഥ്വിരാജ് രംഗത്ത്. 2012 ലെ ഓസ്‌ട്രേലിയൻ പരമ്പരയിൽ ശ്രീലങ്കൻ ഇതിഹാസം മലിംഗയെ ബാറ്റിലൂടെ തകർത്ത 23 കാരൻ വിരാട് കോലിക്ക് പകരക്കാരനായി ഇപ്പോൾ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചു.
“ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ ഇതിഹാസത്തെ തല്ലിത്തകര്‍ത്ത് അവതരിച്ച 23കാരന്‍ വിരാട് കോലിയെപ്പോലെ മറ്റൊരു 23കാരന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്‍റെ പുതിയ മുഖമാകുന്നു”- പൃഥ്വി ട്വിറ്ററില്‍ കുറിച്ചു.