കുന്ദമംഗലം: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി മരത്തിൽ ഇടിച്ച് അപകടം.ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുന്ദമംഗലം പാലക്കൽ മാളിന് സമീപം ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കെ എൽ 76. എ 9719 എന്ന വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവർ നിലമ്പൂർ സ്വദേശി റജുലേഷ് സ്വകാര്യആശുപത്രിയിൽ ചിൽകിത്സയിലാണ്.
കോഴിക്കോട് നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ മരം വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സംഘവും പോലീസും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂർ നേരം ഇടപെട്ടാണ് മുറിച്ചു മാറ്റിയത്. അഡ്മിനിസ്ട്രേഷൻ ഓഫീസർ അബ്ദുൽ ഫൈസിഫയർ റെസ് ക്യൂഓഫീസർ സന്തിൽകുമാർ ,ജിതേഷ്,മധു ,അഭിഷേക് ജിതിൻ രാജ്, സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.അതേസമയം കുന്ദമംഗലത്തെ ഇലക്ട്രിക് പോസ്റ്റുകളും ടെലഫോൺ കേബിളും തകർന്നു വൈദ്യുതി ബന്ധം പൂർണ്ണമായും നീലച്ചിരുന്നു. കുന്ദമംഗലം ഇലക്ട്രിസിറ്റി സബ് എഞ്ചിനീയർ അപകടം നടന്ന സ്ഥലം സന്ദർശിച്ച് നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.

