എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അര്‍ഷൊ പി.എമ്മിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് അനുശ്രീയും തെരഞ്ഞെടുക്കപ്പെട്ടു. 34ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്.
എം.എല്‍.എ സച്ചിന് ദേവായിരുന്നു നേരത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു പാലക്കാട് സ്വദേശിയായ ആര്‍ഷോ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കണ്ണൂര്‍ സ്വദേശിയായ കെ അനുശ്രീ.