Kerala News

പാലത്തായി പീഡനക്കേസ് ; ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകൾ പുറത്ത്

പാലത്തായില്‍ നാലാം ക്ലാസുകാരി ലൈംഗീകപീഡനത്തിന് വിധേയമായതായി അന്വേഷണ റിപ്പോര്‍ട്ട്. ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ 9 വയസുകാരിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു. ശുചിമുറിയിലെ ടൈലുകളില്‍ നിന്നും ലഭിച്ച രക്തക്കറ ശാസ്ത്രീയമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണറിപ്പോര്‍ട്ട്.

തെളിവില്ലെന്ന് പറഞ്ഞ് ആദ്യ അന്വേഷണ സംഘം കേസില്‍ പത്മരാജനെ വെറുതെ വിട്ടിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണസംഘമാണ്‌ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണറിപ്പോര്‍ട്ട് അടുത്ത ദിവസം തലശേരിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കും.
2020 ജനവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്നായിരുന്നു അദ്യഅന്വേഷണ സംഘം കണ്ടെത്തിയത്. പീഡനം നടന്നെന്ന് പറയുന്ന ദിവസം അധ്യാപകന്‍ സ്‌കൂളിലെത്തിയില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആയിരുന്നെന്നും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കേസില്‍ അധ്യാപകനെ വെറുതെ വിട്ടത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്നായിരുന്നു നാലാംക്ലാസുകാരിയുടെ മൊഴി. പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് കടുത്ത രക്തസ്രാവമുണ്ടായിരുന്നു. ശുചിമുറിയില്‍ നിന്ന് പൊലീസ് ശേഖരിച്ച രക്തക്കറ ശാസ്ത്രീയമായ പരിശോധന നടത്തി. ഇതേതുടര്‍ന്നാണ്് പെണ്‍കുട്ടി പീഡനത്തിനിരയായതിന്റെ തെളിവുകള്‍ ലഭിക്കുകയായിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!