കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്തയെ തെരഞ്ഞെടുത്തു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസ് ഈ മാസം 31 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ചീഫ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 1986 ബാച്ച് ഐ.എ.എസുകാരനാണ് ഡോ. വിശ്വാസ് മെഹ്ത. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്‍വീസുണ്ട്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്.

