പാലക്കാട്: തൃത്താലയില്‍ 12 വയസുകാരനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. മുറിക്കകത്ത് ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് ഫാമിസിനെ കണ്ടെത്തുന്നത്.
കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയതാവാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.