ഹൈദരാബാദ്: ടെലിവിഷന്‍ താരത്തെ കൊലപ്പെടുത്തിയ കേസില്‍ പൂജാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈദരാബാദ് കോടതി. വെങ്കിട്ട് സൂര്യ സായ് കൃഷ്ണ എന്ന സായ് കൃഷ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 10 ലക്ഷം രൂപ പിഴയും വിധിച്ചു. 2023 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം.
സായ് കൃഷ്ണ നേരത്തെ വിവാഹിതനായിരുന്നു. കൊലപ്പെട്ട കുരുഗന്തി അപ്‌സരയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി സായ് കൃഷ്ണയോട് ആവശ്യപ്പെടുകയും വിവാഹം കഴിച്ചില്ലെങ്കില്‍ പീഡനവിവരം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ സായ് അപ്‌സരയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. വിവാഹത്തിനായി അപ്സര സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് സായ് കൃഷ്ണ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.