കുന്ദമംഗലം : കുന്ദമംഗലത്തെ ഇസ്ലാമിക് സെന്റര്‍ മസ്ജിദിലെ ഇഫ്താര്‍ ഒരുക്കത്തിനിടെ മസ്ജിദില്‍ വെച്ച് ഇഫ്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്കെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. കാരന്തൂര്‍ സ്വദേശി സുഹൈലിനെതിരെയാണ് കേസെടുത്തത്. ഐ.മുഹമ്മദ് കോയ, റിഷാദ് എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെതിരെ പോലീസ് അന്വേഷണം നടക്കുന്നു. എന്നാല്‍ ഇഫ്ത്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും സുഹൈല്‍ പറഞ്ഞു.
കുന്ദമംഗലം ഇസ്ലാമിക് സെന്റര്‍ മസ്ജിദിലെ ഇഫ്ത്താര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം: പ്രതിക്കെതിരെ പോലീസ് കേസെടുത്തു
