National

ലൈവ് വീഡിയോയിൽ വാപൊത്തി പൊട്ടിക്കരഞ്ഞ് അകാൻഷ… പിന്നാലെ ഹോട്ടൽമുറിയിൽ തൂങ്ങി മരണം

വാരാണസി: ഭോജ്പുരി നടി അകാൻഷ ദുബെ (25) യെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ലൈവ് വിഡിയോയിൽ പൊട്ടിക്കരഞ്ഞതിനു പിന്നാലെ. ശനിയാഴ്ച രാത്രി അകാൻഷ ദുബെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഞായറാഴ്ചയാണ് ഉത്തർപ്രദേശിലെ സാരാനാഥിലുള്ള ഹോട്ടൽമുറിയിലെ ഫാനിൽ നടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതിനു ശേഷം ലൈവ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിഡിയോയിൽ അകാൻഷ യാതൊന്നും സംസാരിക്കുന്നില്ലെങ്കിലും ഏറെനേരം നിരാശയോടെ ഇരിക്കുന്നതും പിന്നാലെ വാപൊത്തി പൊട്ടിക്കരയുന്നതും കാണാം. അകാൻഷയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ആത്മഹത്യക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കൂ വാരാണസി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!