പി.ടി.എ റഹീമിന്റെ രണ്ടാം ഘട്ട പര്യടനം തുടരുന്നു
പി.ടി.എ റഹീമിന്റെ രണ്ടാം ഘട്ട പര്യടനത്തിന്റെ രണ്ടാം ദിനം ജ്യോതിബസ്റ്റോപ്പിൽ നിന്നും ആരംഭിച്ചു . ചുട്ടു പൊള്ളുന്ന വെയിലിനെ അവഗണിച്ചും പ്രായമായവരും, കുട്ടികളുമടങ്ങുന്ന വൻ ജനാവലിയാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തുനിന്നത്. വറുതിയുടെ കാലത്ത് അന്നം മുടക്കുന്നവർക്കുള്ള താക്കീത് കൂടിയായിരുന്നു ഓരോ കേന്ദ്രത്തിലേയും ജനക്കൂട്ടം ..
തിരുത്തി മ്മൽതാഴം,അറപ്പുഴ, കൊടൽ നടക്കാവ് മൂർക്കനാട് , പനങ്കുളം മാമ്പുഴക്കാട്ട് കോളനി കൈമ്പാലം ഇയ്യാലിക്കുന്ന് കോളനി കൊപ്രക്കള്ളി തണ്ടാം മഠം കള്ളിക്കുന്ന് എൻ എസ് എസ് റോഡ് ചാലിയം തൊടി വേട്ട വൻ കുന്ന് എം.ജി നഗർ ഇരിങ്ങല്ലൂർ പാല സൗത്ത് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലാഴിയിൽ സമാപിച്ചു. പൊതുയോഗത്തിൽ സജിൻ ബാലുശ്ശേരി സംസാരിച്ചു.
വിവിധ സ്വീകരണ കേന്ദങ്ങളിൽ രാജീവ് പെരുമൺ പുറ , എൻ. മനോജ് കുമാർ , കെ തങ്കമണി, അജയ് എ.സി, ജയപ്രകാശ്, ഷമീം എന്നിവർ സംസാരിച്ചു

