വോട്ടര്‍ പട്ടികയില്‍ ക്രമക്കേടില്‍ ബിജെപി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം. യുഡിഎഫും എല്‍ഡിഎഫും കാലങ്ങളായി കള്ളവോട്ട് ചെയ്യുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. ബിജെപിക്ക് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഇരട്ട വോട്ടുകള്‍ ഉണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
പി കെ കൃഷ്ണദാസ്, വി വി രാജേഷ് എന്നിവര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. ഇരട്ട വോട്ട് തടയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പ് നല്‍കിയതായും ബിജെപി നേതാക്കള്‍ പറഞ്ഞു.
വോട്ടർ പട്ടിക ക്രമക്കേട് ; മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ബിജെപി

