കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡ് പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 7 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. കുറ്റിക്കാട്ടൂർ മുതൽ മുണ്ടുപാലം വരെയുള്ള 2.5 കിലോമീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ ബിഎം ആൻ്റ് ബിസി ഉപരിതലത്തോടെ നവീകരിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഗ്രാനൂലാർ സബ് ബേസ്, വെറ്റ് മിക്സ് മെക്കാഡം എന്നിവയോട് കൂടി അടിത്തറ ബലപ്പെടുത്തി റോഡ് വീതി കൂട്ടി ചെയ്യുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രൈനേജ്, കലുങ്ക് സംവിധാനങ്ങൾ ഒരുക്കി സുരക്ഷാ സംവിധാനങ്ങൾ, മാർക്കിങ് എന്നിവയോട് കൂടി പ്രവൃത്തി പൂർത്തീകരിക്കുന്നതിനുമുള്ള വിഹിതം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഫസീല, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.വി ജാഫര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രാധാ ഹരിദാസ്, ആബിദ് അമ്പിലോളി, പെരുവയല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനീഷ് പാലാട്ട്, മെമ്പര്‍മാരായ എ.ടി ജയശ്രീ, കെ.ടി സാജിത, ഉഷ അമ്പടത്ത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി നിസാര്‍, എന്‍.ടി അബ്ദുള്ള നിസാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം മണിവര്‍ണ്ണന്‍, രാജന്‍ ചോലക്കല്‍, എം.പി സലീം, മോഹന്‍ദാസ് എടവലക്കണ്ടി, കെ.ടി വിപിന്‍, പി,പി ബഷീര്‍, എടക്കണ്ടി മുജീബ്, എം.ടി മാമുക്കോയ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.കെ രഞ്ജി സ്വാഗതവും അസി. എഞ്ചിനീയർ അതുൽ നന്ദിയും പറഞ്ഞു.

