Kerala kerala

ആശമാര്‍ക്ക് ആശ്വാസം; ജനുവരിയിലെ ഓണറേറിയം അനുവദിച്ചു; സര്‍ക്കാര്‍ നടപടി സമരം തുടങ്ങി 18ാം ദിവസം

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും തീര്‍ത്തു.

ആശാ വര്‍ക്കര്‍മാര്‍ സമരം തുടങ്ങി 18ാം ദിവസമാണ് സര്‍ക്കാര്‍ നടപടി. ഇന്‍സെന്റീവിലെ കുടിശ്ശികയും കൊടുത്തുതീര്‍ത്തിട്ടുണ്ട്. അതേസമയം, കുടിശ്ശിക നല്‍കണമെന്നത് സമരക്കാരുടെ ഒരാവശ്യം മാത്രമാണ്. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.

സമരം അവസാനിപ്പിക്കില്ലെന്ന് ആശമാര്‍ വ്യക്തമാക്കി. ചെയ്ത ജോലിയുടെ ശമ്പളമാണ് ലഭിച്ചത്. ജനുവരി മാസത്തെ ഇന്‍സെന്റീവ് തുക ലഭിച്ചു. ഓണറേറിയം അക്കൗണ്ടുകളില്‍ എത്തിയിട്ടില്ല.

നിലവില്‍ ഓണറേറിയം ലഭിച്ചത് സമരത്തിന്റെ ഒരു വിജയമായി കാണുന്നു. ഓണറേറിയം വര്‍ധിപ്പിക്കണം, പെന്‍ഷന്‍ ആനുകൂല്യം നല്‍കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഇത് അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!