രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. പ്രത്യേക വിമാനത്തിൽ രാവിലെ 11.20നാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയത്.സ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വിമാനത്താവളത്തിലെത്തി ചർച്ച നടത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നിലവിൽ തർക്കങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വണ്ടൂർ, മമ്പാട്, നിലമ്പൂർ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ വയനാട്ടിൽ എത്തും.