Kerala News

കിഴക്കമ്പലം ആക്രമണം; ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല;സാബു ജേക്കബിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കേരളത്തില്‍ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകള്‍ക്ക് അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കിറ്റെക്സ് എം ഡി സാബു ജേക്കബിനെതിരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. സാബു ജേക്കബിന്റെ പേര് എടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

പ്രസ്താവനയുടെ പൂർണരൂപം

ഇന്നലെ രാത്രി കിഴക്കമ്പലത്ത് പോലീസിന് നേരേ ഉണ്ടായ ആക്രമണത്തെ ശക്തമായി തന്നെ അപലപിക്കുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ ചെയ്യാൻ കേരളത്തിൽ എത്തുന്നവരെ അർഹമായ അംഗീകാരം നൽകി അതിഥി തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം. ഇങ്ങനെ കേരളത്തിൽ എത്തിയവരെ ലോക്ഡൗൺ കാലഘട്ടത്തിൽ മൂന്ന് നേരം ഭക്ഷണം ഉൾപ്പെടെ നൽകി സംരക്ഷണം നൽകിയ നാട് കൂടിയാണ് കേരളം.

പല രൂപത്തിൽ കേരളത്തിൽ ഇവർ ജോലി ചെയ്തു വരുന്നു. അതിൽ ചില മുതലാളിമാർ അവരുടെ സ്ഥാപനത്തിലെ ജോലിക്കായി റിക്രൂട്ട് ചെയ്ത് വാസസ്ഥലം അടക്കം അനുവദിച്ച് തൊഴിലെടുപ്പിക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലെ തൊഴിലാളികളുടെ പൂർണ്ണ ഉത്തരവാദിത്വം ആ തൊഴിലുടമകൾക്കാണ്. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകൾക്ക് അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വന്തം സ്ഥലം നൽകി താമസിപ്പിക്കുന്നവർ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണ്.

സ്വന്തം ലേബർ ക്യാമ്പിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തമ്മിലടിക്കുന്നതായി നാട്ടുകാർ പോലീസിനെ വിവരം അറിയച്ചതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്. ഇങ്ങനെ ക്രമസമാധാനം ഉറപ്പാക്കാൻ അവിടെ എത്തിയ പോലീസുദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും രണ്ട് പോലീസ് വാഹനങ്ങൾ പൂർണ്ണമായും തകർക്കുകയും കത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. ഈ അനുഭവത്തെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഗൗരവമായി കാണുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്.

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. കേരളത്തിൽ എത്തി വിവിധതരം ജോലികൾ ചെയ്തുവരുന്ന തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില കുറ്റകൃത്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സംഘടിതമായി പോലീസിനെ തന്നെ ആക്രമിക്കുന്ന, പോലീസ് വാഹനങ്ങൾ തകർക്കുന്ന, കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!