ഇന്ത്യയിലും ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുന്നു.നിലവിൽ 422 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ മഹാരാഷ്ട്രയിലാണ് ഉള്ളത്. 108.ഡൽഹിയിൽ 79, ഗുജറാത്തിൽ 43, തെലങ്കാനയിൽ 41, കേരളത്തിലും തമിഴ്നാട്ടിലും 34 എന്നിങ്ങനെയാണു സംസ്ഥാനങ്ങളിലെ കണക്ക്. അതേസമയമ് വിവിധ സംസ്ഥാനങ്ങളിലായി 130 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
ഒമിക്രോണ്‍ വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസുകള്‍ നല്‍കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,987 കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതർ 3,47,86,802 ആയി. 162 പേർ മരിച്ചതോടെ ആകെ മരണം 4,79,682. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 141.37 കോടി വാക്സീൻ വിതരണം ചെയ്തു.
ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുന്നു;ആകെ കേസുകള്‍ 422 ആയി;24 മണിക്കൂറിനിടെ രാജ്യത്ത് 6,987പേർക്ക് കോവിഡ്

