Kerala

നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയം കണ്ട് മലയാളികള്‍

കോഴിക്കോട്: നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയം കണ്ട് മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി കാണാനായത്. 11.11-ഓടെ കേരളത്തിലെ സൂര്യഗ്രഹണം പൂര്‍ത്തിയായി.

എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്നെങ്കിലും വയനാട്ടിലെ കല്‍പ്പറ്റയില്‍ മൂടല്‍മഞ്ഞും മഴമേഘങ്ങളും ഗ്രഹണത്തിനു മങ്ങലേല്‍പ്പിച്ചു.

രാവിലെ 8.04 മുതല്‍ ഗ്രഹണം തുടങ്ങിയിരുന്നു. 9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു.

ചെറുവത്തൂരിനു പുറമേ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കൊല്ലം തുടങ്ങി വിവിധ ഇടങ്ങളിലെ വലയ ഗ്രഹണം കാണാനായി സൗകര്യങ്ങളുണ്ടായിരുന്നു. ഇത്തരമൊരു കാഴ്ചയ്ക്ക് ഇനി 2031 വരെ കാത്തിരിക്കണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!