മിച്ച് ഡ്യൂക്കിന്റെ തകർപ്പൻ ഹെഡ്ഡർ;ടുണീഷ്യ വീണു, ഓസ്‌ട്രേലിയക്ക് ആദ്യ ജയം

0
66

ടുണീഷ്യക്കെതിരായ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ഒരു ഗോളിന്റെ ജയം.23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് നേടിയ ഹെഡര്‍ ഗോളിലാണ് ഓസ്‌ട്രേലിയ മുന്നിലെത്തിയത്.യൂറോപ്യന്‍ കരുത്തരായ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ടൂണീഷ്യ ഓസ്ട്രേലിയയെ നേരിടാന്‍ എത്തിയത്.എന്നാല്‍, 23-ാം മിനിറ്റില്‍ ഹെഡറിലൂടെ മിച്ചല്‍ തോമസ് ഡ്യൂക്ക് ഓസ്ട്രേലിയയെ മുന്നിലെത്തിച്ചത് ടൂണീഷ്യയെ ഞെട്ടിച്ചു. 71ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ഓസ്‌ട്രേലിയ നഷ്ടപ്പെടുത്തുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ടുണീഷ്യ നിരന്തരം ആക്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.ഇതോടെ ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ഓസ്‌ട്രേലിയൻ താരമായി മിച്ചൽ ഡ്യൂക്ക് മാറി. അതിനിടെ, മത്സരത്തിന്റെ 26ാം മിനിറ്റിൽ ടുണീഷ്യൻ മിഡ്ഫീൽഡർ ഐസ്സ ലെയ്ദൂനി മഞ്ഞക്കാർഡ് കണ്ടു. ഗുഡ്‌വിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി. അൽജനൂബ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here